യു​വ​സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: മൊ​ഴി​ക​ളി​ൽ ദു​രൂ​ഹ​ത​ക​ളേ​റെ
Monday, August 19, 2019 1:08 PM IST
തൃ​ശൂ​ർ: യു​വ​സം​വി​ധാ​യ​കൻ നിഷാദ് ഹസനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ച്ച് വ​ഴി​യി​ലു​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ. സം​വി​ധാ​യ​ക​ന്‍റെ​യും ഭാ​ര്യ​യു​ടേ​യും മൊ​ഴി​ക​ളി​ൽ ദു​രൂ​ഹ​ത​ക​ളും വൈ​രു​ധ്യ​വും ഉ​ള്ള​തി​നാ​ൽ ഇ​രു​വ​രേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ എല്ലാവരും മുഖംമൂടി ധരിച്ചിരുന്നുവെന്നാണ് സംവിധായകന്‍റെ മൊഴി. സംഘത്തെക്കുറിച്ച് ഒരു സൂചനയും നൽകാൻ ഇയാൾക്കായില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുമില്ല.

ഒരു ദിവസം മുഴുവൻ തട്ടിക്കൊണ്ടുപോയ സംഘത്തിന്‍റെ കസ്റ്റഡിയിൽ കഴിഞ്ഞ ഇയാൾക്ക് എവിടേയ്ക്കാണ് തന്നെ കൊണ്ടുപോയതെന്നോ എവിടെയാണ് പാർപ്പിച്ചിരുന്നതെന്നോ പറയാൻ കഴിയുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് യുവസംവിധായകന്‍റെയും ഭാര്യയുടെയും മൊഴിയിൽ വ്യക്തതക്കുറവും വൈരുധ്യങ്ങളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.