അറസ്റ്റിനെതിരേ പി.രാജു; എസ്ഐയെ സസ്പെൻഡ് ചെയ്തതിലുള്ള പ്രതികാരം
Monday, August 19, 2019 4:17 PM IST
കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിന്‍റെ പേരിൽ സിപിഐ പ്രവർത്തകനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് പോലീസിന്‍റെ പ്രതികാര നടപടിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം അൻസാർ അലിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റാണ് നടന്നിരിക്കുന്നത്. അറസ്റ്റ് നിയമപരമായി തന്നെ പാർട്ടി നേരിടും. കൊച്ചി എസിപിയെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചിട്ടില്ല. പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെ തല്ലിച്ചതച്ച സെൻട്രൽ എസ്ഐ വിപിൻ ദാസിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തതിലുള്ള പ്രതികാരമാണ് അറസ്റ്റെന്നും പി.രാജു ആരോപിച്ചു.

ഞായറാഴ്ചയാണ് വിപിൻ ദാസിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് സിപിഐ പ്രവർത്തകനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രവർത്തകനെതിരേ ചുമത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.