ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​ട്ടി​ല്ല; മുൻ നി​ല​പാ​ട് തി​രു​ത്തി മ​ന്ത്രി ക​ട​കം​പ​ള്ളി സുരേന്ദ്രൻ
Monday, August 19, 2019 4:44 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബാ​ങ്കി​ന്‍റെ രൂ​പീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ത്ത​ത് ധാ​ര​ണാ​പ​ത്രം ഇ​ല്ലാ​തെ​യെ​ന്ന് സ​മ്മ​തി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. റ​ബ്കോ അ​ട​ക്കം മൂ​ന്നു ഏ​ജ​ൻ​സി​ക​ളു​ടെ ക​ട​ബാ​ധ്യ​ത സ​ർ​ക്കാ​ർ തീ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഏ​ജ​ൻ​സി​ക​ൾ സ​ർ​ക്കാ​രി​ന് പ​ണം ന​ൽ​കു​ന്ന​തി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​ട്ടി​ല്ല. ധാ​ര​ണാ​പ​ത്രം നി​യ​മ​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റ​ബ്കോ, റ​ബ​ർ മാ​ർ​ക്ക്, മാ​ർ​ക്ക​റ്റ് ഫെ​ഡ് എ​ന്നീ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 306.75 കോ​ടി രൂ​പ വാ​യ്പ കു​ടി​ശി​ക സ​ർ​ക്കാ​ർ അ​ട​ച്ചു​തീ​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ മു​ന്‍ നി​ല​പാ​ടാ​ണ് മ​ന്ത്രി ഇ​ന്ന് തി​രു​ത്തി​യ​ത്. ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. നി​യ​മ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യ​നു​സ​രി​ച്ചാ​ണ് ക​രാ​റി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള ബാ​ങ്ക് രു​പീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ബാ​ധ്യ​ത തീ​ർ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തോ​ടെ റ​ബ്‌​കോ​യു​ടെ കി​ട്ടാ​ക്ക​ടം സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. വാ​യ്പാ​ത്തു​ക അ​ട​ക്കേ​ണ്ട കാ​ലാ​വ​ധി, പ​ലി​ശ എ​ന്നി​വ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള​ള ക​രാ​റി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക​ര​മാ​യി പ​ണം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

സ​ഹ​ക​ര​ണ​ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ ഉ​ന്ന​യി​ച്ച പ്ര​ധാ​ന ത​ട​സം സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വ​ൻ കി​ട്ടാ​ക്ക​ട​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.