തോ​ക്കേ​ന്തി നാ​യാ​ട്ടു​ന​ട​ത്തി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ ശി​ക്കാ​രി​കു​ട്ടി​യ​മ്മ ഓ​ർ​മ​യാ​യി
Monday, August 19, 2019 8:46 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​റ​യൂ​ർ കാ​ടു​ക​ളി​ൽ തോ​ക്കേ​ന്തി നാ​യാ​ട്ടു​ന​ട​ത്തി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ ശി​ക്കാ​രി കു​ട്ടി​യ​മ്മ​യെ​ന്ന ആ​ന​ക്ക​ല്ല് വ​ട്ട​വ​യ​ലി​ല്‍ പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ​യു​ടെ ഭാ​ര്യ ത്രേ​സ്യാ (കു​ട്ടി​യ​മ്മ-87) ഓ​ർ​മ​യാ​യി. പാ​ലാ​യി​ൽ നി​ന്ന് മ​റ​യൂ​രി​ലേ​ക്ക് കു​ടി​യേ​റി വ​നാ​ന്ത​ര​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഏ​റെ​ക്കാ​ലം വേ​ട്ട​യാ​ടു​ക​യും ജീ​വി​ത​ത്തി​ന്‍റെ ദു​രി​ത പാ​ത​ക​ളി​ലൂ​ടെ ഏ​റെ​ക്കാ​ലം സ​ഞ്ച​രി​ക്കു​ക​യും ചെ​യ്ത കു​ട്ടി​യ​മ്മ​യു​ടെ ജീ​വി​തം എ​ക്കാ​ല​വും സാ​ഹ​സി​ക​മാ​യി​രു​ന്നു. കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്താ​ൻ കേ​ര​ള അ​തി​ർ​ത്തി​യാ​യ മ​റ​യൂ​രി​ലെ​ത്തി​യെ​ങ്കി​ലും ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം കു​ടി​യി​റ​ങ്ങേ​ണ്ടി​വ​ന്ന കു​ട്ടി​യ​മ്മ 1996 മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​യി​രു​ന്നു താ​മ​സം.

വി​ശ​പ്പി​നോ​ടും മ​ര​ണ​ത്തി​നോ​ടും മ​ല്ലി​ട്ട ജീ​വി​ത​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. പാ​ലാ​യി​ലെ ഒ​രു സ്വ​കാ​ര്യ ബാ​ങ്ക് പൊ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യ​മ്മ​യും മാ​താ​പി​താ​ക്ക​ളും ആ​റു​സ​ഹോ​ദ​ര​ങ്ങ​ളും മ​റ​യൂ​ർ ഉ​ദു​മ​ല്‍​പേ​ട്ട ചി​ന്നാ​റി​ലേ​ക്ക് കു​ടി​യേ​റി പാ​ർ​ത്തു. മ​റ​യൂ​രെ​ത്തു​മ്പോ​ള്‍ കാ​ട്ടു​വാ​സി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​മ്പ​നി മ​റ​യൂ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ചു. മ​ര​ണം നി​ത്യ​സം​ഭ​വ​മാ​യി. കു​ട്ടി​യ​മ്മ​യു​ടെ പി​താ​വ് എ​ങ്ങോ​ട്ടോ പോ​യി, അ​മ്മ ഇ​ള​യ​കു​ഞ്ഞു​ങ്ങ​ളെ എ​ടു​ത്തു അ​മ്മ​വീ​ട്ടി​ലും. കു​ട്ടി​യ​മ്മ വ​രു​മ്പോ​ള്‍ കാ​ണു​ന്ന​ത് ഒ​രു വ​രാ​ന്ത​യി​ല്‍ അ​ഭ​യം പ്രാ​പി​ച്ച സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ്. വി​ശ​ന്നു ത​ള​ര്‍​ന്നു പ​ഴ​ങ്ങ​ള്‍ കി​ട്ടു​മോ എ​ന്ന​റി​യാ​ന്‍ കാ​ടു​ക​യ​റു​ന്ന​താ​ണ് വേ​ട്ട​യു​ടെ തു​ട​ക്കം. ഇ​തി​നി​ട​യി​ല്‍ പ​രി​ച​യ​പ്പെ​ട്ട വേ​ട്ട​ക്കാ​രോ​ടൊ​പ്പം മൂ​ത്ത സ​ഹോ​ദ​ര​ന്‍ കാ​ടു ക​യ​റി. ഒ​രി​ക്ക​ല്‍ സ​ഹോ​ദ​ര​ന്‍ ഇ​ല്ലാ​തെ​യാ​ണ് വേ​ട്ട​ക്കാ​ര്‍ വ​ന്ന​ത്. കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​പ​ക​ടം പ​റ്റി​യ സ​ഹോ​ദ​ര​നെ അ​വ​ര്‍ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചു.

ഒ​രു രാ​ത്രി​മു​ഴു​വ​ന്‍ സ​ഹോ​ദ​ര​നെ ഓ​ര്‍​ത്ത്‌ ക​ര​ഞ്ഞാ​ണ് കു​ട്ടി​യ​മ്മ നേ​രം വെ​ളു​പ്പി​ച്ച​ത്. രാ​വി​ലെ ഒ​രു തോ​ക്കും എ​ടു​ത്തു സ​ഹോ​ദ​ര​ങ്ങ​ളെ​ക്കൂ​ടി കാ​ട്ടി​ല്‍ അ​ക​പ്പെ​ട്ട സ​ഹോ​ദ​ര​നെ തേ​ടി​യി​റ​ങ്ങി. ഒ​ന്നെ​ങ്കി​ല്‍ എ​ല്ലാ​വ​രും ജീ​വി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ ഒ​രു​മി​ച്ചു മ​രി​ക്കു​ക എ​ന്നൊ​രു​ന്നു കു​ട്ടി​യ​മ്മ​യു​ടെ തീ​രു​മാ​നം. നീ​ര് വ​ന്ന കാ​ലു​മാ​യി ഒ​രു പാ​റ​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന സ​ഹോ​ദ​ര​നെ കു​ട്ടി​യ​മ്മ ക​ണ്ടെ​ത്തു​മ്പോ​ള്‍ ക​യ്യെ​ത്താ​വു​ന്ന ദൂ​ര​ത്തു പു​ലി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​ല്ല. വ​ച്ചു​കെ​ട്ടി​യ കാ​ലു​മാ​യി സ​ഹോ​ദ​ര​ന്‍ കു​ട്ടി​യ​മ്മ​യെ വെ​ടി​വ​യ്ക്കാ​ന്‍ പ​രി​ശീ​ലി​പ്പി​ച്ചു. തോ​ക്കു​മാ​യി വേ​ട്ട​യ്ക്കു സ​ഹോ​ദ​ര​ങ്ങ​ളെ​യും കൂ​ട്ടി​പോ​യ കു​ട്ടി​യ​മ്മ​യ്ക്ക് ആ​ദ്യ​ത്തെ ദി​വ​സം ത​ന്നെ ഒ​രു കാ​ട്ടു​പോ​ത്തി​നെ വീ​ഴ്ത്താ​നാ​യി.

പി​ന്നീ​ട് വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചും ക​ഴി​ച്ചും ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. പ​ക​ല്‍ നാ​യാ​ടി ന​ട​ക്കും, രാ​ത്രി ഒ​രു ഗു​ഹ​യി​ല്‍ കു​ട്ടി​യ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും കി​ട​ക്കും. മൃ​ഗ​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ഗു​ഹ​യ്ക്കു മു​ന്‍​പി​ല്‍ തീ​യി​ടും. തീ ​അ​ണ​യാ​തി​രി​ക്കാ​ന്‍ ആ​രെ​ങ്കി​ലും ഒ​രാ​ള്‍ കാ​വ​ലി​രി​ക്കും. ഇ​തി​നി​ട​യി​ല്‍ പു​ല്‍​തൈ​ല​വും വാ​റ്റും. പു​ല്‍​തൈ​ല​വും ഇ​റ​ച്ചി​യും മ​റ​യൂ​രി​ല്‍ കൊ​ണ്ടു​പോ​യി വി​റ്റാ​ണ് കു​ട്ടി​യ​മ്മ ഒ​രു വീ​ട് വ​യ്ക്കു​ന്ന​ത്. നാ​ലു​വ​ര്‍​ഷ​ത്തോ​ളം ഇ​ങ്ങ​നെ ഗു​ഹ​യി​ലാ​ണ് കു​ട്ടി​യ​മ്മ താ​മ​സി​ച്ച​ത്.

പ​രു​ക്ക​ന്‍ പെ​രു​മാ​റ്റ​വും വേ​ട്ട​തോ​ക്ക് കു​ത്തി​യു​ള്ള നി​ല്‍​പ്പും അ​ടി​മാ​ലി​യി​ലെ​യും മ​റ​യൂ​രി​ലെ​യും പു​രു​ഷ​ന്മാ​ര്‍​ക്ക് കൗ​തു​ക​മാ​യി​രു​ന്നു. 12 ഏ​ക്ക​റോ​ളം ഭൂ​മി വെ​ട്ടി​പ്പി​ച്ചു പ​ട്ട​യം സ്വ​ന്ത​മാ​ക്കി കൃ​ഷി ചെ​യ്തെ​ങ്കി​ലും കാ​ട്ടു പ​ന്നി​ക​ള്‍ സ​മ്മ​തി​ച്ചി​ല്ല. ഇ​തി​നി​ട​യി​ല്‍ ചി​ത​റി​പ്പോ​യ കു​ടും​ബ​ത്തെ​യും കു​ട്ടി​യ​മ്മ ക​ണ്ടെ​ത്തി കൂ​ടെ​കൂ​ട്ടി.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ലെ ചു​രു​ളി​പെ​ട്ടി​യി​ലേ​ക്ക് താ​മ​സം മാ​റി. കു​ട്ടി​യ​മ്മ​യു​ടെ കാ​ടു​ജീ​വി​ത സ​മ​യ​ത്ത് വ​ന്യ​ജീ​വി നി​യ​മം വ​ന്നി​രു​ന്നി​ല്ല. 1972ൽ ​വ​ന്യ​ജീ​വി നി​യ​മം വ​രു​ന്ന​തി​നു മു​ന്പ് ത​ന്നെ കു​ട്ടി​യ​മ്മ കൃ​ഷി​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യി​രു​ന്നു. പ്രൊ​ജ​ക്ട് എ​ല​ഫെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ചു​രു​ള​പെ​ട്ടി വി​ട്ടു​കൊ​ടു​ക്കാ​ന്‍ കു​ട്ടി​യ​മ്മ സ​ര്‍​ക്കാ​രി​നോ​ട് സ​മ്മ​തി​ച്ചു. 1996 ല്‍ ​കാ​ടി​റ​ങ്ങി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ത്തു​മ്പോ​ള്‍ നാ​ല്‍​പ്പ​തു​വ​ര്‍​ഷ​ത്തെ സാ​ഹ​സി​ക ജീ​വി​ത​ത്തി​നാ​ണ് തി​ര​ശീ​ല വീ​ണ​ത്‌.

സം​സ്‌​കാ​രം ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​പ്പാ​ടു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.