പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ: സൂ​ചി​പ്പാ​റ​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Tuesday, August 20, 2019 1:32 PM IST
മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട് മേ​പ്പാ​ടി പു​ത്തു​മ​ല​യി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. ഇ​നി നാ​ലു​പേ​രെ​കൂ​ടി ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ത്താ​നു​ണ്ട്. സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പു​ത്തു​മ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ മേ​ഖ​ല​യി​ല്‍ നി​ന്നും ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​മു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ​നി​ന്നും ല​ഭി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ഇ​വി​ടെ​യെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സൂ​ചി​പ്പാ​റ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​നി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.