പേ​സ​ർ​മാ​ർ​ക്ക് മു​ന്നി​ൽ വി​ൻ​ഡീ​സ് വീ​ണു; ഇ​ന്ത്യ​ക്ക് 318 റ​ൺ​സ് ജ​യം
Monday, August 26, 2019 7:30 AM IST
നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്‍റ്വി​ഗ): വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ​ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 318 റ​ൺ​സ് വി​ജ​യം. 419 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​നെ ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ 100 റ​ൺ​സി​ന് ചു​രു​ട്ടി​ക്കെ​ട്ടി. ജ​സ്പ്രീ​ത് ബും​റ അ​ഞ്ചും ഇ​ഷാ​ന്ത് ശ​ർ​മ മൂ​ന്നും മു​ഹ​മ്മ​ദ് ഷ​മി ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ടെ​സ്റ്റ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 60 പോ​യി​ന്‍റ് നേ​ടാ​നും ഇ​ന്ത്യ​ക്കു സാ​ധി​ച്ചു.

സ്കോ​ർ: ഇ​ന്ത്യ 297, 343/7 ഡി​ക്ല​യേ​ർ​ഡ്. വി​ൻ​ഡീ​സ് 222, 100.

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 343/7 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് വി​ൻ​ഡീ​സി​നു മു​ന്നി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ന്ന​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന്‍റെ മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞു. കാ​ർ​ലോ​സ് ബ്രാ​ത്വെ​യ്റ്റ് (1), ജോ​ണ്‍ കാം​പ​ൽ (7), ഷ​മാ​ർ ബ്രൂ​ക്സ് (2), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ർ (1), ഡാ​ര​ൻ ബ്രാ​വോ (2), ഷാ​യ് ഹോ​പ്(2), ജേ​സ​ൺ ഹോ​ൾ​ഡ​ർ(8) എ​ന്നി​വ​ർ വേ​ഗം കൂ​ടാ​രം ക​യ​റി.

ഒ​മ്പ​തി​ന് 50 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ വി​ൻ​ഡീ​സി​നെ കെ​മ​ർ റോ​ച്ചും(38) മി​ഗ്വെ​ൽ ക​മ്മി​ൻ​സും(19) ചേ​ർ​ന്നാ​ണ് നൂ​റി​ലെ​ത്തി​ച്ച​ത്. ത​ക​ർ​ച്ച​ടി​ച്ച ഇ​രു​വ​രും 50 റ​ൺ​സാ​ണ് സ്കോ​ർ​ബോ​ർ​ഡി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഒ​ടു​വി​ൽ റോ​ച്ചി​നെ പു​റ​ത്താ​ക്കി ഇ​ഷാ​ന്ത് വി​ൻ​ഡീ​സ് ഇ​ന്നിം​ഗ്സി​ന് തി​ര​ശ്ശീ​ല​യി​ട്ടു. സെ​ഞ്ചു​റി​യും അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ക​ളം​നി​റ​ഞ്ഞ അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ നാ​ലാം ദി​ന​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ക്കാ​ൻ എ​ത്തി​യ​ത്. 51 റ​ണ്‍​സു​മാ​യി വി​രാ​ട് കോ​ഹ് ലി​യും 53 റ​ണ്‍​സു​മാ​യി ര​ഹാ​നെ​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. എ​ന്നാ​ൽ, നാ​ലാം ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ കോ​ഹ്ലി​യെ റോ​സ്ട​ണ്‍ ചേ​സ് മ​ട​ക്കി. നാ​ലാം വി​ക്ക​റ്റി​ൽ കോ​ഹ്ലി​യും ര​ഹാ​നെ​യും 106 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.

ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ഹ​നു​മ വി​ഹാ​രി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്കു ക​യ​റി​യ​ത്. 235 പ​ന്തി​ൽ​നി​ന്ന് അ​ഞ്ചു ബൗ​ണ്ട​റി​ക​ൾ മാ​ത്രം അ​ടി​ച്ചാ​ണു ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി. ടെ​സ്റ്റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്താം സെ​ഞ്ചു​റി​യും ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​ത്തേ​തു​മാ​ണ്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ഹാ​നെ അ​ർ​ധ​സെ​ഞ്ചു​റി (81) നേ​ടി​യി​രു​ന്നു. ഹ​നു​മ വി​ഹാ​രി 93 റ​ണ്‍​സ് നേ​ടി സെ​ഞ്ചു​റി​ക്ക​രി​കെ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.