മാ​ന്ദ്യം: ക​രു​ത​ൽ​ധ​ന​ത്തി​ൽ കൈ​യി​ട്ടു കേ​ന്ദ്രം; ആ​ർ​ബി​ഐ 1.76 ല​ക്ഷം കോ​ടി ന​ൽ​കും
Monday, August 26, 2019 9:58 PM IST
ന്യൂ​ഡ​ൽ​ഹി: ക​രു​ത​ൽ ധ​ന​ശേ​ഖ​ര​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​രി​നു കൈ​യ​യ​ച്ചു ന​ൽ​കി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. രാ​ജ്യം ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണ് എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്പോ​ഴാ​ണ് ആ​ർ​ബി​ഐ​യു​ടെ സ​ഹാ​യം.

ബി​മ​ൽ ജെ​ലാ​ൻ ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച റി​സ​ർ​വ് ബാ​ങ്ക് സെ​ൻ​ട്ര​ൽ ബോ​ർ​ഡ്, ക​രു​ത​ൽ ധ​ന​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് 1.76 ല​ക്ഷം കോ​ടി രൂ​പ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​രി​നു കൈ​മാ​റു​ക. ഘ​ട്ടം ഘ​ട്ട​മാ​യി തു​ക കൈ​മാ​റാ​നാ​ണു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ തീ​രു​മാ​നം.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സ്വ​യം​ഭ​ര​ണ​ത്തി​ലും ക​രു​ത​ൽ ധ​ന​ത്തി​ലും കൈ​ക​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​മാ​ണ് മു​ൻ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ ക​മ്മി കു​റ​യ്ക്കാ​നും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു മൂ​ല​ധ​നം ന​ൽ​കാ​നു​മാ​ണു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മി​ച്ച​ധ​ന​ത്തി​ൽ കേ​ന്ദ്രം ക​ണ്ണു​വ​ച്ച​ത്.

3.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. മൊ​ത്തം മി​ച്ച​ധ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ൽ കൂ​ടു​ത​ൽ വ​രും ഇ​ത്. ഈ ​തു​ക സ​ർ​ക്കാ​രി​നു ന​ൽ​കി​യാ​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ റി​സ​ർ​വ് ബാ​ങ്കി​നു ക​ഴി​യാ​തെ​പോ​കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ റേ​റ്റിം​ഗ് താ​ഴു​മെ​ന്നു​മാ​ണ് ബാ​ങ്ക് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്. ഇ​ത് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.

ഈ ​ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​ർ​ബി​ഐ യോ​ഗം ചേ​ർ​ന്നാ​ണു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ബി​മ​ൽ ജെ​ലാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.