ഓ​ണ​ക്കാ​ല മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ വീ​ണ്ടും കു​തി​പ്പ്; മ​ല​യാ​ളി കു​ടി​ച്ച​ത് 487 കോ​ടി​യു​ടെ മ​ദ്യം
Thursday, September 12, 2019 3:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ വീ​ണ്ടും ഉ​യ​ർ​ച്ച. ഈ ​മാ​സം മൂ​ന്നു മു​ത​ൽ ഉ​ത്രാ​ടം വ​രെ​യു​ള്ള എ​ട്ടു ദി​വ​സം 487 കോ​ടി​യു​ടെ മ​ദ്യ​മാ​ണു ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റു​ക​ൾ വ​ഴി മാ​ത്രം സം​സ്ഥാ​ന​ത്തു വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 30 കോ​ടി​യു​ടെ വ​ർ​ധ​ന​വ്. 2018-ലെ ​ഓ​ണ​ക്കാ​ല​ത്ത് എ​ട്ടു ദി​വ​സം കൊ​ണ്ട് 457 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റി​രു​ന്നു.

ഓ​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​യ ഉ​ത്രാ​ട ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ 90.32 കോ​ടി​യു​ടെ മ​ദ്യം വി​റ്റു. ഓ​ണ​ക്കാ​ല​ത്ത് ഇ​തേ​ദി​വ​സം 88.08 കോ​ടി​യു​ടെ മ​ദ്യ​മാ​ണു വി​റ്റ​ത്. ഇ​ക്കു​റി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ർ മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന​വ്. ഇ​രി​ങ്ങാ​ല​ക്കു​ട ബ​വ്റി​ജ​സ് ഒൗ​ട്ട്ലെ​റ്റാ​ണ് ഇ​ത്ത​വ​ണ​യും ഉ​ത്രാ​ട​ദി​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യം വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 1.22 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റ സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ അ​ത് ഒ​രു കോ​ടി നാ​ൽ​പ്പ​തി​നാ​യി​ര​മാ​യി കു​റ​ഞ്ഞു എ​ന്നു മാ​ത്രം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഒൗ​ട്ട്ലെ​റ്റു​ക​ളി​ലെ മ​ദ്യ​വി​ൽ​പ്പ​ന ഇ​ക്കു​റി കു​റ​വാ​ണെ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ പ്ര​ള​യ​ത്തി​നു​ശേ​ഷം മ​ദ്യ​വി​ല​യും നി​കു​തി​യും സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​തു​കൂ​ടി​യാ​ണു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 30 കോ​ടി​യു​ടെ വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.