"ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ല'; മി​ല്ലേ​നി​യ​ൽ​സ് സി​ദ്ധാ​ന്ത​ത്തെ പി​ന്തു​ണ​ച്ചു ഗ​ഡ്ക​രി
Thursday, September 12, 2019 3:20 PM IST
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ മി​ല്ലേ​നി​യ​ൽ​സ് സി​ദ്ധാ​ന്ത​ത്തി​നു പി​ന്തു​ണ​യു​മാ​യി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഇ​ന്ത്യ​യി​ലെ വാ​ഹ​ന വി​പ​ണി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഒ​രു കാ​ര​ണം ഇ​ന്ത്യ​യി​ലെ പു​തു​ത​ല​മു​റ​ക്കാ​ർ ഉൗ​ബ​ർ, ഒ​ല ടാ​ക്സി​ക​ളി​ലേ​ക്കു യാ​ത്ര മാ​റ്റി​യ​തു​കൊ​ണ്ടാ​ണെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ലെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

വാ​ഹ​ന മേ​ഖ​ല​യി​ൽ മാ​ന്ദ്യ​ത്തി​ന് ഒ​രു കാ​ര​ണം യു​വാ​ക്ക​ൾ കൂ​ടു​ത​ലാ​യി ഓ​ണ്‍​ലൈ​ൻ ടാ​ക്സി സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​കാം. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ലാ​യി​രു​ന്നു. വാ​ഹ​ന മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യി​ൽ അ​യ​വു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ഹ​ന മേ​ഖ​ല​യി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ (മി​ല്ലേ​നി​യ​ൽ​സ്- 1980-ക​ളു​ടെ അ​വ​സാ​ന​ത്തി​ലും 90-ക​ളു​ടെ ആ​ദ്യ​ത്തി​ലും ജ​നി​ച്ച ത​ല​മു​റ) ഉൗ​ബ​ർ, ഒ​ല തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ വ്യാ​പ​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന​താ​ണ് വാ​ഹ​ന മേ​ഖ​ല​യി​ലെ മാ​ന്ദ്യ​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ഇ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പു​റ​ത്തും ധ​ന​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ബോ​യ്ക്കോ​ട്ട് മി​ല്ലേ​നി​യ​ൽ​സ് എ​ന്ന ഹാ​ഷ് ടാ​ഗി​ൽ നി​ർ​മ​ല​യ്ക്കെ​തി​രെ ട്വി​റ്റ​റി​ൽ പ്ര​തി​ഷേ​ധ​ക്കു​റി​പ്പു​ക​ൾ ഉ​യ​ർ​ന്നു. പ​രി​ഹാ​സം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണു നി​ർ​മ​ല​യെ പി​ന്തു​ണ​ച്ചു ഗ​ഡ്ഗ​രി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.