കാ​ഷ്മീ​രി​ലെ നേ​താ​ക്ക​ൾ ഒ​ന്ന​ര​വ​ർ​ഷം പു​റം​ലോ​കം കാ​ണി​ല്ല; മോ​ച​നം 18 മാ​സ​ത്തി​നു​ള്ളി​ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Wednesday, September 18, 2019 12:58 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ 18 മാ​സ​ത്തി​നു​ള്ളി​ൽ മോ​ചി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗ്. കാ​ഷ്മീ​രി​ലെ നേ​താ​ക്ക​ളെ എ​ന്ന് മോ​ചി​പ്പി​ക്കു​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.



താ​ൻ എ​ല്ലാ​യ്പ്പോ​ഴും പ​റ​യു​ന്ന​ത് അ​വ​രെ 18 മാ​സ​ത്തി​നു​ള്ളി​ൽ മോ​ചി​പ്പി​ക്കു​മെ​ന്നാ​ണ്- ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ക​ത്ര​യി​ല്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​വ​സാ​നി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യാ​ല്‍ കാ​ഷ്മീ​രി​ന് സം​സ്ഥാ​ന പ​ദ​വി തി​രി​ച്ചു​ന​ല്‍​കും. അ​തി​ന് 72 വ​ര്‍​ഷം വേ​ണ്ടി വ​രി​ല്ല. ഒ​രു പ​താ​ക, ഒ​രു ഭ​ര​ണ​ഘ​ട​ന, ഒ​രു പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി ന​ട​ത്തി​യ പോ​രാ​ട്ടം, ആ​ര്‍​ട്ടി​ക്കി​ള്‍ 370, 35 എ ​എ​ന്നി​വ റ​ദ്ദാ​ക്കി​യ​തോ​ടെ വി​ജ​യം ക​ണ്ടി​രി​ക്കു​ക​യാ​ണ്.

കാ​ശ്മീ​രി​ല്‍ കു​ടും​ബ​വാ​ഴ്ച ഉ​റ​പ്പി​ച്ച് നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ച്ചി​രു​ന്ന​ത് ഈ ​വ​കു​പ്പു​ക​ളാ​യി​രു​ന്നു. മോ​ദി സ​ര്‍​ക്കാ​ര്‍ ഭ​രി​ക്കു​മ്പോ​ള്‍ ദേ​ശ​വി​രു​ദ്ധ, വി​ഘ​ട​ന​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രാ​ജ്യ​ത്ത് ഇ​ട​മി​ല്ലെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.