മോദിയുടെ വിമാനത്തിനും അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ
Wednesday, September 18, 2019 7:16 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. മോദിക്ക് യു​എ​സി​ലേ​ക്ക് പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ അ​നു​മ​തി തേ​ടിയിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി.

യു​എ​സ് ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​ആ​ഴ്ച അ​വ​സാ​ന​മാ​ണ് മോ​ദി പ​റ​ക്കു​ന്ന​ത്. നേ​ര​ത്തെ രാ​ഷ്ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദി​നും പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

ഫെ​ബ്രു​വ​രി​യി​ലെ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ ബാ​ലാ​ക്കോ​ട്ടി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത മു​ഴു​വ​നാ​യി അ​ട​ച്ച​ത്.​ പി​ന്നീ​ട് ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഇ​ന്ത്യ റ​ദ്ദാ​ക്കി​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മ​പാ​ത അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.