ഡി ​കോ​ക്കി​ന് അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്കു 150 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Wednesday, September 18, 2019 9:08 PM IST
മോ​ഹാ​ലി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രായ രണ്ടാം ട്വി​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് 150 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149 റ​ണ്‍​സ് നേ​ടി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ക​രു​ത്താ​യ​ത്. ഡി ​കോ​ക്കി​നു പു​റ​മേ തെം​ബ ബ​വു​മ​യും (49) ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി പൊ​രു​തി. 37 പ​ന്തി​ൽ എട്ട് ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഡി ​കോ​ക്ക് 52 റ​ണ്‍​സെ​ടു​ത്തു.

ര​ണ്ട് വി​ക്ക​റ്റു​മാ​യി ച​ഹ​റും ഓ​രോ വി​ക്ക​റ്റു​മാ​യി ജ​ഡേ​ജ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ , സൈ​നി എ​ന്നി​വ​രും ഇ​ന്ത്യ​ക്ക് തു​ണ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.