കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ​യെ ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​ട​ഞ്ഞു
Thursday, September 19, 2019 11:49 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗ​ളി​ലെ ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ​യെ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു. എ​ബി​വി​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ സു​പ്രി​യോ​യെ ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം കേ​ന്ദ്ര​മ​ന്ത്രി​യെ ത​ട​ഞ്ഞു​വ​ച്ചു. ഗവ​​​​ർ​​​​ണ​​​​ർ ജ​​​​ഗ​​​​ദീ​​​​പ് ധ​​​​ൻ​​​​ക​​​​റെ​​​ത്തി​​​യാ​​​ണു മ​​​ന്ത്രി​​​യെ മോ​​​ചി​​​പ്പി​​​ച്ച​​​ത്. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യെ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞാ​​​​ണു ഗ​​​​വ​​​​ർ​​​​ണ​​​​ർ സ്ഥലത്തെത്തിയത്. സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ പ്ര​തി​ക​രി​ച്ചു.

രാ​ഷ്ട്രീ​യം ക​ളി​ക്കാ​ന​ല്ല സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ​തെ​ന്ന് ബാ​ബു​ൽ സു​പ്രി​യോ പ​റ​ഞ്ഞു. ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ പെ​രു​മാ​റ്റം ത​ന്നെ വി​ഷ​മി​പ്പി​ച്ചു. ത​ന്നെ ത​ട​യു​ക​യും മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും ത​ള്ളു​ക​യും ചെ​യ്തു​വെ​ന്നും സു​പ്രി​യോ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.