കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജാ​തി അ​ധി​ക്ഷേ​പം: കു​റ്റാ​രോ​പി​ത​രാ​യ അ​ധ്യാ​പ​ക​രെ മാ​റ്റി​നി​ർ​ത്തും
Friday, September 20, 2019 6:40 PM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ജാ​തി അ​ധി​ക്ഷേ​പം ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​രെ മാ​റ്റി​നി​ർ​ത്തു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ. ഗ​വേ​ഷ​ണ മേ​ല്‍​നോ​ട്ട ചു​മ​ത​ല​യു​ള്ള അ​ധ്യാ​പി​ക​യാ​യ ഡോ.​ഷ​മീ​ന​യോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​കാ​ൻ വി​സി നി​ർ​ദേ​ശി​ച്ചു.

മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​നോ​ടും അ​വ​ധി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രേ​യും ജാ​തി അ​ധി​ക്ഷേ​പ​ത്തി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​സി​ക്കും പോ​ലീ​സി​നു​മാ​ണ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. വി​സി​യു​ടെ ഇ​ട​പെ​ട​ലോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.