എ​ൽ​ഐ​സി​യു​ടെ പ​ണം കേ​ന്ദ്രം ത​ക​രു​ന്ന ക​ന്പ​നി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്നു​: പ്രി​യ​ങ്ക ഗാ​ന്ധി
Friday, September 20, 2019 7:34 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. എ​ൽ​ഐ​സി​യു​ടെ പ​ണം ത​ക​ർ​ച്ച നേ​രി​ടു​ന്ന ക​ന്പ​നി​ക​ളി​ൽ കേന്ദ്ര സർക്കാർ നി​ക്ഷേ​പി​ക്കു​ന്നു​വെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി ആ​രോ​പി​ച്ചു.

ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു പ​ണം എ​ൽ​ഐ​സി​യി​ൽ നി​ക്ഷേ​പി​ക്കു​ന്നു. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ര​ണ്ട​ര മാ​സം കൊ​ണ്ട് എ​ൽ​ഐ​സി​ക്ക് 57,000 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ മ​റ്റൊ​രു പേ​രാ​ണ് എ​ൽ​ഐ​സി. സാ​ധാ​ര​ണ​ക്കാ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ​ണം ഭാ​വി സു​ര​ക്ഷ​യ്ക്കാ​യി എ​ൽ​ഐ​സി​യി​ൽ നി​ക്ഷേ​പി​ക്കു​ന്നു. എ​ന്നാ​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്ന ക​ന്പ​നി​ക​ളി​ൽ എ​ൽ​ഐ​സി പ​ണം നി​ക്ഷേ​പി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. ഇ​ത് എ​ന്ത് ത​ര​ത്തി​ലു​ള്ള ന​യ​മാ​ണെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

എ​ല്‍​ഐ​സി​യി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ 10.5 ല​ക്ഷം കോ​ടി രൂ​പ​യെ​ടു​ത്തു വ​ക​മാ​റ്റി എ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് അ​ജ​യ് മാ​ക്ക​നും ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.