വ​ന്ദേ​മാ​ത​രം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ‌ ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ല: കേ​ന്ദ്ര​മ​ന്ത്രി
Sunday, September 22, 2019 8:01 AM IST
ഭു​വ​നേ​ശ്വ​ർ: വ​ന്ദേ​മാ​ത​രം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ‌ ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ജ​ന ജാ​ഗ്ര​ൺ സ​ഭ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​പ്പോ​ൾ ബി​ജെ​പി​യു​ടെ ക​ടു​ത്ത എ​തി​രാ​ളി​ക​ൾ​പോ​ലും പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് അ​തി​നെ എ​തി​ർ​ത്തെ​ന്നും സാ​രം​ഗി പ​റ​ഞ്ഞു.

പാ​ക് അ​ധീ​ന കാ​ഷ്മീ​രും സി​യാ​ച്ചി​നും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​ന്ദേ​മാ​താ​രം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ല. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ‌​ക്ക് 72 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ല്ലാ അ​വ​കാ​ശ​വും ന​ൽ​കി​യ​ത് മോ​ദി സ​ർ​ക്കാ​രാ​ണ്. ജ​മ്മു​കാ​ഷ്മീ​രി​ൽ ഭൂ​മി വാ​ങ്ങി​ത്തു​ട​ങ്ങി. ഇ​പ്പോ​ൾ കാ​ഷ്മീ​രി പെ​ൺ​കു​ട്ടി​ക​ൾ​ക്ക് കാ​ഷ്മീ​രി​നു പു​റ​ത്തു​നി​ന്നും വി​വാ​ഹം ക​ഴി​ക്കാം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ ശേ​ഷം ചി​ല​ർ മ​നു​ഷ്യാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. എ​ന്നാ​ൽ കാ​ഷ്മീ​രി​ൽ നൂ​റു​ക​ണ​ക്കി​ന് സൈ​നി​ക​ർ മൈ​നു​ക​ൾ പൊ​ട്ടി കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ തീ​വ്ര​വാ​ദ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ഒ​രി​ക്ക​ലും മ​നു​ഷ്യാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.