കാ​ഷ്മീ​ർ നേ​താ​ക്ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ല​ല്ല; അ​വ​ർ​ക്ക് സി​നി​മ​യും ജി​മ്മും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Sunday, September 22, 2019 6:37 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ നേ​താ​ക്ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ല​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി വീ​ട്ടി​ലെ അ​തി​ഥി​ക​ളെ​പ്പോ​ലെ​യാ​ണ് നേ​താ​ക്ക​ള്‍ ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ല്ലാം വി​ഐ​പി ബം​ഗ്ലാ​വി​ലാ​ണ് ക​ഴി​യു​ന്ന​ത്. അ​വ​ര്‍​ക്കാ​യി ഹോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ സി​ഡി ത​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ജിം ​സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ര്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല​ല്ല. മ​റി​ച്ച് വീ​ട്ടി​ലെ അ​തി​ഥി​ക​ളെ​പ്പോ​ലെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ജി​തേ​ന്ദ്ര പ​റ​ഞ്ഞു.

18 മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ തു​ട​രി​ല്ലെ​ന്നും ജി​തേ​ന്ദ്ര കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള, മെ​ഹ്ബൂ​ബ മു​ഫ്തി തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന​ത്.

കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 എ​ടു​ത്തു​ക​ള​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് നേ​താ​ക്ക​ളെ വീ​ട്ടു ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.