രാ​ജ്യ​ത്ത് വീ​ണ്ടും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; ജാ​ർ​ഖ​ണ്ഡിൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Monday, September 23, 2019 1:15 PM IST
റാ​ഞ്ചി: രാ​ജ്യ​ത്ത് വീ​ണ്ടും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം. ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി ജി​ല്ല​യി​ൽ ജ​ൽ​ത​ന്ദു സു​വാ​രി​യി​ലാ​ണ് സം​ഭ​വം. പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കാ​ലാ​ന്ത​സ് ബാ​ർ​ല, ഫി​ലി​പ്പ് ഫോ​റോ, ഫാ​ഗു കാ​ച്ച​പ് എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ർ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി കു​റ​ച്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.