ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന് കെ.വി.തോമസ്
Monday, September 23, 2019 6:21 PM IST
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര് മത്സരിക്കണമെന്ന് തീരുമാനിക്കുക പാർട്ടിയാണ്. ഡൽഹിക്ക് വന്നത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചിട്ടാണ്. തുറന്ന രാഷ്ട്രീയ ചർച്ച സോണിയയുമായി നടത്തിയെന്നും കെ.വി.തോമസ് വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിക്കാൻ കെ.വി.തോമസ് ഹൈക്കമാൻഡിനെ സമീപിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുൻ മേയർ ടോണി ചമ്മണിയുടെ പോരും സജീവമായി കെപിസിസിയുടെ പരിഗണനയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.