ജോ​യ് എ​ബ്ര​ഹാ​മി​നു​ള്ള മ​റു​പ​ടി യു​ഡി​എ​ഫ് ന​ൽ​കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി
Monday, September 23, 2019 8:29 PM IST
പാ​ലാ: പാ​ലാ​യി​ല്‍ ചി​ല​ര്‍​ക്ക് കു​ബു​ദ്ധി​യും കു​ത​ന്ത്ര​ങ്ങ​ളു​മാ​ണ് കൈ​മു​ത​ലാ​യു​ള്ള​തെ​ന്ന ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​യ് എ​ബ്ര​ഹാ​മി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​സ് കെ. ​മാ​ണി. ജോ​യ് എ​ബ്ര​ഹാ​മി​നു​ള്ള മ​റു​പ​ടി യു​ഡി​എ​ഫ് ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് വെ​റും പാ​ർ​ട്ടി പ്ര​ശ്ന​മ​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​എ​ഫി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

കെ.​എം. മാ​ണി ഒ​രി​ക്ക​ലും കു​ബു​ദ്ധി​യു​ടെ​യും കു​ത​ന്ത്ര​ങ്ങ​ളു​ടെ​യും ആ​ശാ​നാ​യി​രു​ന്നി​ല്ല. മാ​ണി​യു​ടെ പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശം ഒ​രു കു​ടും​ബ​ത്തി​ന​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്കാ​ണെ​ന്നു​മാ​ണ് ജോ​യ് എ​ബ്ര​ഹാം വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.