"​കൊ​ച്ചി​യി​ൽ യു​വ​ര​ക്തം മ​തി’; ഒ​ളി​യ​ന്പ് കെ.​വി. തോ​മ​സി​നു നേ​രെ; പോ​സ്റ്റ​ർ
Tuesday, September 24, 2019 12:59 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ർ. കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ലും ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ലു​മാ​ണു പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണു പോ​സ്റ്റ​ർ.

അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രും പ​ല​പ്രാ​വ​ശ്യം മ​ത്സ​രി​ച്ച​വ​രും മാ​റി​നി​ൽ​ക്ക​ട്ടെ, കൊ​ച്ചി​യു​ടെ വ​ള​ർ​ച്ച​യ്ക്കു വേ​ണ്ട​തു യു​വ​ര​ക്തം, യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ക എ​ന്നി​ങ്ങ​നെ​യാ​ണു പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ.

മു​ൻ എം​പി കെ.​വി. തോ​മ​സ് ഡ​ൽ​ഹി​യി​ൽ എ​ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ത്വം തേ​ടി​യാ​ണു തോ​മ​സ് ഡ​ൽ​ഹി​യി​ലേ​ക്കു പോ​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഹൈ​ബി ഈ​ഡ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്, കൊ​ച്ചി മു​ൻ മേ​യ​ർ ടോ​ണി ച​മ്മി​ണി, ഡൊ​മി​നി​ക് പ്ര​സ​ന്േ‍​റ​ഷ​ൻ തു​ട​ങ്ങി​യ​വ​രാ​ണു കോ​ണ്‍​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി​ത്വ മോ​ഹ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.