ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​നി​ല്ലെ​ന്നു സു​രേ​ന്ദ്ര​ൻ; ഗോ​പാ​ല​കൃ​ഷ്ണ​നും പി​ൻ​മാ​റി
Tuesday, September 24, 2019 1:14 PM IST
കൊ​ച്ചി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. ഇ​ക്കാ​ര്യം സു​രേ​ന്ദ്ര​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണു സൂ​ച​ന. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ കോ​ന്നി​യി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ സാ​ധ്യ​ത​യേ​റി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നു സു​രേ​ന്ദ്ര​ൻ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. മ​ഞ്ചേ​ശ്വ​ര​ത്തു വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ്, പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ൾ വ​ര​ട്ടെ​യെ​ന്നു സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ 89 വേ​ട്ടി​ലാ​ണു സു​രേ​ന്ദ്ര​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ബി​ജെ​പി​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണു ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ അ​ഭി​പ്രാ​യം. വി.​വി. രാ​ജേ​ഷ്, പി.​കെ. കൃ​ഷ്ണ​ദാ​സ്, എ​സ്. സു​രേ​ഷ്, എം.​എ​സ്. കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കു​മ്മ​ന​ത്തി​നു പു​റ​മേ പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.