പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി: ടി.​ഒ. സൂ​ര​ജി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി
Tuesday, September 24, 2019 1:28 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​നു​മ​തി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ഒ​ന്നു വ​രെ ചോ​ദ്യം ചെ​യ്യാം. സൂ​ര​ജ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​വാ​റ്റു​പു​ഴ സ​ബ് ജ​യി​ലി​ൽ വ​ച്ചാ​ണു ചോ​ദ്യം ചെ​യ്യേ​ണ്ട​ത്.

സൂ​ര​ജി​നെ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജി​ല​ൻ​സ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​രാ​ർ ക​ന്പ​നി​ക്കു വേ​ണ്ടി സൂ​ര​ജ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണു വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സൂ​ര​ജി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു സൂ​ര​ജ് പ​ണം സ​ന്പാ​ദി​ച്ചെ​ന്നും ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​പ്പോ​ൾ വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ലെ അ​ന്വേ​ഷ​ണം ത​ട​യാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്, ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ട് എം​ഡി സു​മി​ത് ഗോ​യ​ൽ, എം.​ടി. ത​ങ്ക​ച്ച​ൻ, ബെ​ന്നി പോ​ൾ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണു ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ൽ സി​മ​ന്‍റ് അ​ട​ക്കം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ ലാ​ബ് റി​പ്പോ​ർ​ട്ടും ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

താ​നൊ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും സൂ​ര​ജി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ച​പ്പോ​ൾ, പാ​ലം പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു വ​സ്തു​ത​യ​ല്ലേ എ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. ഗു​രു​ത​ര​മാ​യി സാ​ങ്കേ​തി​ക പി​ഴ​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നും ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.