ആ​യു​ധ പൂ​ജ ഇ​ന്ത്യ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗം: രാ​ജ്നാ​ഥ് സിം​ഗ്
Friday, October 11, 2019 6:02 AM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ നി​ന്ന് ഇ​ന്ത്യ വാ​ങ്ങി​യ അ​ത്യാ​ധു​നി​ക പോ​ർ​വി​മാ​ന​ത്തി​ൽ ആ​യു​ധ പൂ​ജ ന​ട​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഫ്രാ​ൻ​സി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തിക​രി​ക്കു​ക​യാ​യി​രു​ന്നു.

"ഇ​ത് ന​മ്മു​ടെ വി​ശ്വാ​സ​മാ​ണ്. ഒ​രു അ​തീ​ത​ശ​ക്തി​യു​ണ്ട്. അ​തി​ൽ‌ ഞാ​ൻ കു​ട്ടി​ക്കാ​ലം മു​ത​ൽ വി​ശ്വ​സി​ച്ചു​പോ​രു​ന്നു. ആ​ളു​ക​ൾ​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യും. ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്ന​ത് ഞാൻ ചെ​യ്യും, അ​ത് തു​ട​രു​ക​യും ചെ​യ്യും. എ​ല്ലാ ആ​ളു​ക​ൾ​ക്കും അ​വ​രു​ടെ വി​ശ്വാ​സം അ​നു​സ​രി​ച്ച് പ്രാ​ർ​ഥി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. മ​റ്റാ​രെ​ങ്കി​ലും ഇ​തേ കാ​ര്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ എ​തി​ർ​ക്കു​മാ​യി​രു​ന്നി​ല്ല'-മന്ത്രി പറഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ൽ വി​മ​ർ​ശം ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. അ​ത് എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ലോ മെ​യ് മാ​സ​ത്തി​ലോ ഏ​ഴ് റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ‌ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 1800 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ഈ ​വി​മാ​ന​ത്തി​ന് ക​ഴി​യും. 1,300 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ താ​ൻ റാ​ഫേ​ൽ ജെ​റ്റി​ൽ പ​റ​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.