മ​ഹാ​ബ​ലി​പു​രം ഒരുങ്ങി; മോ​ദി-​ഷി ഉ​ച്ച​കോ​ടി ഇ​ന്ന്
Friday, October 11, 2019 7:29 AM IST
ചെ​ന്നൈ: ഇ​ന്ത്യ-​ചൈ​ന ര​ണ്ടാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ചെ​ന്നൈ​ക്കു സ​മീ​പം മ​ഹാ​ബ​ലി​പു​ര​ത്ത് (മാ​മ​ല്ല​പു​രം) ന​ട​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് ഒ​ന്നാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ർ​ക്കു പു​റ​മെ ഇ​ന്ത്യ​യി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് അ​ജി​ത് ഡോ​വ​ലും ചൈ​ന​യി​ൽ​നി​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ യാ​ങ് ജി​യേ​ചി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ജ് യി ​എ​ന്നി​വ​രും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ക​രാ​റു​ക​ളോ സം​യു​ക്ത പ്ര​സ്താ​വ​ന​യോ ഉ​ണ്ടാ​കി​ല്ല. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത നി​ല​നി​ൽ​ക്കെ​ത്ത​ന്നെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ് ഉ​ച്ച​കോ​ടി​യി​ൽ ആ​രാ​യു​ക.

മ​ഹാ​ബ​ലി​പു​രം അ​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ചൈ​നീ​സ് ക​പ്പ​ലു​ക​ൾ അ​ടു​ത്തി​രു​ന്ന തു​റ​മു​ഖ​മാ​ണ്. ഏ​ഴാം നൂ​റ്റാ​ണ്ടി​ൽ ചൈ​നീ​സ് സ​ഞ്ചാ​രി ഹു​യ​ൻ സാം​ഗ് ഇ​വി​ടെ വ​ന്നു താ​മ​സി​ച്ചി​ട്ടു​ണ്ട്. 1956-ൽ ​ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ചൗ ​എ​ൻ​ലാ​യ് ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.