മാ​ര​ത്ത​ണി​ൽ പു​തു​ച​രി​ത്രം സൃ​ഷ്ടി​ച്ച് ബ്രി​ഗി​ഡ് കോ​സ്ഗെ​യ്
Sunday, October 13, 2019 10:38 PM IST
ചി​ക്കാ​ഗോ: മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​ൽ പു​തു ച​രി​ത്രം സൃ​ഷ്ടി​ച്ച് കെ​നി​യ​യു​ടെ ബ്രി​ഗി​ഡ് കൊ​സ്ഗെ​യ്. 16 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വ​നി​ത ലോ​ക​ റി​ക്കാ​ർ​ഡ് തി​രു​ത്തി​യാ​ണ് കൊ​സ്ഗെ​യ് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. ചി​ക്കാ​ഗോ മാ​ര​ത്ത​ണി​ലാ​യി​രു​ന്നു കൊ​സ്ഗെ​യു​ടെ മി​ന്നും പ്ര​ക​ട​നം.

ര​ണ്ട് മ​ണി​ക്കൂ​റും 14 മി​നി​റ്റും നാ​ല് സെ​ക്ക​ൻ​ഡും എ​ടു​ത്താ​ണ് കൊ​സ്ഗെ​യ് മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ 2003ൽ ​പൗ​ള റാ​ഡ്ക്ലി​ഫ് കു​റി​ച്ച 2:15:25 മ​ണി​ക്കൂ​റി​ന്‍റെ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​യി.

ക​ഴി​ഞ്ഞ ദി​വ​സം കെ​നി​യ​യു​ടെ എ​ല്യൂ​ഡ് കി​പോ​ചോ​ജ് മാ​ര​ത്ത​ണ്‍ ഓ​ട്ട​ത്തി​ൽ ര​ണ്ട് മ​ണി​ക്കൂ​റി​ൽ താ​ഴെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ 59 മി​നി​റ്റ് 40 സെ​ക്ക​ൻ​ഡി​ലാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ എ​ല്യൂ​ഡ് ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.