ഇ​ന്ത്യ​യു​ടെ ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ത്ത ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കോ​ർ​ട്ട് മാ​ർ​ഷ​ൽ
Monday, October 14, 2019 11:00 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ ര​ണ്ടു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വ്യോ​മ​സേ​ന കോ​ർ​ട്ട് മാ​ർ​ഷ​ലി​നു വി​ധേ​യ​രാ​ക്കും. നാ​ലു പേ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും. ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ, വിം​ഗ് ക​മാ​ൻ​ഡ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​വും കോ​ർ​ട്ട് മാ​ർ​ഷ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ര​ണ്ട് എ​യ​ർ ക​മാ​ൻ​ഡോ​ക​ൾ, ര​ണ്ട് ഫ്ളൈ​റ്റ് ല​ഫ്റ്റ​ന​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് എ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കും.

പാ​ക്കി​സ്ഥാ​നെ വി​റ​പ്പി​ച്ച ബാ​ലാ​കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണു കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​ത്. ഇ​ത് അ​ബ​ദ്ധ​ത്തി​ലാ​ണെ​ന്നു വ്യോ​മ​സേ​നാ മേ​ധാ​വി രാ​കേ​ഷ് കു​മാ​ർ സിം​ഗ് ഭ​ദൗ​രി​യ ക​ഴി​ഞ്ഞ ആ​ഴ്ച വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും ചൊ​വ്വാ​ഴ്ച വ്യോ​മ​സേ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സേ​നാ മേ​ധാ​വി പ​റ​ഞ്ഞു.

ശ​ത്രു​വി​മാ​ന​മാ​ണെ​ന്ന ധാ​ര​ണ​യി​ൽ സേ​ന അ​ബ​ദ്ധ​ത്തി​ൽ തൊ​ടു​ത്ത മി​സൈ​ൽ പ​തി​ച്ചാ​ണു റ​ഷ്യ​ൻ​നി​ർ​മി​ത എം​ഐ-17 ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റു സേ​നാം​ഗ​ങ്ങ​ളും താ​ഴെ നി​ന്ന ഒ​രു നാ​ട്ടു​കാ​ര​നും കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ സൈ​നി​ക അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വൈ​മാ​നി​ക​രും ഗ്രൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന സൈ​നി​ക​രും ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ വ​ലി​യ പാ​ളി​ച്ച​ക​ളു​ണ്ടാ​യി എ​ന്ന​തു​ൾ​പ്പെ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27 ന് ​രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ബു​ദ്ഗാ​മി​ൽ ഇ​ന്ത്യ​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. പ​റ​ന്നു​യ​ർ​ന്ന് പ​ത്തു​മി​നി​റ്റ​കം വി​മാ​നം നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. ശ​ത്രു​വി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു വ്യോ​മ​സേ​നാം​ഗ​ങ്ങ​ൾ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ത്ത​ത്. നൗ​ഷേ​ര​യി​ൽ ഇ​ന്ത്യ​യു​ടെ​യും പാ​ക്കി​സ്ഥാ​ന്‍റെ​യും പോ​ർ​വി​മാ​ന​ങ്ങ​ൾ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബു​ദ്ഗാം സം​ഭ​വ​ത്തി​ന്‍റെ ത​ലേ​ന്നാ​ണ് ബാ​ലാ​കോ​ട്ടി​ലെ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രു​ടെ ക്യാ​ന്പ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.