മാ​ധ്യ​മ​ങ്ങ​ൾ നി​ശ​ബ്ദ​രാ​യാ​ൽ ഭീ​ക​ര​ത അ​വ​സാ​നി​ക്കും; വി​ചി​ത്ര വാ​ദ​വു​മാ​യി ദോ​വ​ൽ
Monday, October 14, 2019 11:41 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​ങ്ങ​ൾ നി​ശ​ബ്ദ​രാ​യാ​ൽ ഭീ​ക​ര​ത അ​വ​സാ​നി​ക്കു​മെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ദോ​വ​ൽ. ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ഗ​ര​റ്റ് താ​ച്ച​റു​ടെ പ​രാ​മ​ർ​ശം ക​ട​മെ​ടു​ത്താ​യി​രു​ന്നു ദോ​വ​ലി​ന്‍റെ പ്ര​സ്താ​വ​ന.

ഭീ​ക​ര​ർ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തു പ്ര​സി​ദ്ധി​ക്കു വേ​ണ്ടി​യാ​ണ്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 10 പേര്‍ മ​രി​ച്ചാ​ലും ആ​രും അ​ത് അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​ർ​ക്കും ഭ​യ​മു​ണ്ടാ​കി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​നെ​കു​റി​ച്ച് എ​ഴു​തി​യി​ല്ലെ​ങ്കി​ൽ ആ​രും ഈ ​സം​ഭ​വ​ങ്ങ​ൾ അ​റി​യി​ല്ല. സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന ഒ​രു കു​ട്ടി​യെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യാ​ലും മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് എ​ഴു​തി​യി​ല്ലെ​ങ്കി​ൽ ആ​രു​മ​റി​യി​ല്ല- ഡ​ൽ​ഹി​യി​ൽ തീ​വ്ര​വാ​ദ വി​രു​ദ്ധ ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​വ​ൻ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ദോ​വ​ൽ പ​റ​ഞ്ഞു.

എ​ല്ലാം കാ​ഴ്ച​പ്പാ​ടി​ന്‍റെ പ്ര​ശ്ന​മാ​ണ്. മാ​ധ്യ​മ​ങ്ങ​ളോ​ടു നാം ​ഒ​ന്നും പ​റ​യു​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​വ​ർ വാ​ർ​ത്ത​ക​ൾ പ​ട​യ്ക്കു​ന്നു. അ​തു സ​മൂ​ഹ​ത്തി​ൽ ഭ​യ​പ്പാ​ടു​ണ്ടാ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സു​ര​ക്ഷാ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ത​ങ്ങ​ളു​ടെ മാ​ധ്യ​മ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ദോ​വ​ൽ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.