ചെ​ന്നി​ത്ത​ല​യ്ക്കു കെഎസ്‌യു നേ​താ​വി​ന്‍റെ നി​ല​വാ​രം; പ​രി​ഹ​സി​ച്ച് കെ.​ടി. ജ​ലീ​ൽ
Tuesday, October 15, 2019 1:08 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വെ​ല്ലു​വി​ളി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. പ്ര​തി​പ​ക്ഷ നേ​താ​വ് കെഎസ്‌യു നേ​താ​വി​ന്‍റെ നി​ല​വാ​ര​ത്തി​ലാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്നും ജ​ലീ​ൽ കു​റ്റ​പ്പെ​ടു​ത്തി.

മാ​ർ​ക്ക് കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​മെ​ങ്കി​ൽ അ​ദ്ദേ​ഹം ചാ​ൻ​സി​ല​ർ​ക്കു പ​രാ​തി കൊ​ടു​ക്ക​ട്ടെ. അ​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ പോ​ക​ട്ടെ. പ്ര​തി​പ​ക്ഷ നേ​താ​വ് തെ​രു​വി​ല​ല്ല ഇ​ത്ത​ര​മൊ​രു വാ​ദം ഉ​ന്ന​യി​ക്കേ​ണ്ട​ത്. വി​വാ​ദ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​ലീ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന​മു​ണ്ടെ​ന്നു തോ​ന്നു​ന്ന ആ​ക്ഷേ​പ​മാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​പ്പെ​ട്ടാ​ൽ അ​തി​നേ സ​മ​യ​മു​ണ്ടാ​കൂ എ​ന്നും ജ​ലീ​ൽ പ​രി​ഹ​സി​ച്ചു.

സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു ത​ങ്ങ​ളു​ടെ ഇ​ഷ്ട​ക്കാ​ർ​ക്കു മാ​ർ​ക്കു ദാ​നം ന​ൽ​കു​ന്ന​തി​ൽ നേ​രി​ട്ടു പ​ങ്കു​വ​ഹി​ക്കു​ന്ന മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​ച്ചു ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നു ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ദാ​ല​ത്തി​നു മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കാ​ൻ അ​ധി​കാ​ര​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണു മ​ന്ത്രി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ൽ ഒ​രു സ്വാ​ശ്ര​യ കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി ഗ്രേ​സ് മാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു സ​ർ​വ​ക​ലാ​ശാ​ല തീ​ർ​പ്പു ക​ൽ​പ്പി​ച്ച​തി​നു ശേ​ഷം മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ദാ​ല​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഒ​രു മാ​ർ​ക്ക് കൂ​ട്ടി​യി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണു വി​വാ​ദ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.