ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ര​ണം: ബം​ഗ്ലാ വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ
Saturday, October 19, 2019 3:02 AM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി ര​ക്ഷാ​സേ​നാ(​ബി​ജി​ബി) അം​ഗ​ങ്ങ​ളു​ടെ വെ​ടി​യേ​റ്റ് ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ പ്ര​കോ​പ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ. ഒ​റ്റ വെ​ടി​പോ​ലും ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ ഉ​തി​ർ​ത്തി​ട്ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധാ​ർ​ഥ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​ന്‍റെ വാ​ദം.

ബം​ഗാ​ൾ അ​തി​ർ​ത്തി​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​തി​ർ​ത്തി ലം​ഘി​ച്ച് പ​ദ്മാ ന​ദി​യി​ൽ മീ​ൻ​പി​ടി​ച്ച​തി​നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന​ക്കാ​രെ വി​ട്ടു​ന​ൽ​കാ​നാ​യി വി​ളി​ച്ച ഫ്ലാ​ഗ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ആ​റം​ഗ ബി​എ​സ്എ​ഫ് സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യാ​ത്. ഇ​ന്ത്യ​ൻ സം​ഘം മി​ൻ​പി​ടി​ത്ത​ക്കാ​ര​നെ ബ​ല​മാ​യി മോ​ചി​പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ബം​ഗ്ലാ​ദേ​ശ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് സൈ​നി​ക മേ​ധാ​വി ഹോ​ട്ട്‌​ലൈ​നി​ല്‍ വി​ളി​ച്ച ബി​എ​സ്എ​ഫ് മേ​ധാ​വി വി.​കെ ജോ​ഹ്രി​ക്ക് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.