കാ​ഷ്മീ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ വ​ധി​ച്ച​ത് മു​ൻ പോ​ലീ​സു​കാ​ര​ന​ട​ക്ക​മു​ള്ള ഭീ​ക​ര​ർ
Saturday, October 19, 2019 4:35 AM IST
ശ്രീ​ന​ഗ​ർ: തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ വ​ധി​ച്ച് മു​ൻ സ്പെ​ഷ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​യീ​ദ് ന​വീ​ദ് മു ​ഷ്താ​ഖ് അ​ട​ക്ക​മു​ള്ള ര​ണ്ടു ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ഭീ​ക​ര​രാ​ണെ​ന്ന് പോ​ലീ​സ്. രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള ട്ര​ക്ക് ഡ്രൈ​വ​റെ​യും പ​ഞ്ചാ​ബു​കാ​ര​നാ​യ ആ​പ്പി​ൾ ക​ച്ച​വ ട​ക്കാ​ര​നെ​യും ഭീ​ക​ര​ർ വ​ധി​ച്ച​ത്. ട്ര​ക്കി​നു തീ​വ​യ്ക്കു​ക​യും ചെ​യ്തു. ഭീ​ക​ര​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

2017ലാ​ണു സ​യീ​ദ് ന​വീ​ദ് മു​ഷ്താ​ഖ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്. നാ​ല് തോ​ക്കു​ക​ളു​മാ​യാ​ണ് അ​ന്ന് ഇ​യാ​ൾ പോ​ലീ​സ് ക്യാ​ന്പ് വി​ട്ട​ത്. ഇ​പ്പോ​ൾ സ​യീ​ദ് ഹി​സ്ബു​ൾ ജി​ല്ലാ ക​മാ​ൻ​ഡ​റാ​ണ്. ഇ​ന്ത്യ​ൻ വി​പ​ണി​ക​ളി​ലേ​ക്ക് ആ​പ്പി​ൾ അ​യ​യ്ക്ക​രു​തെ​ന്ന് ഇ​യാ​ൾ ആ​പ്പി​ൾ​തോ​ട്ടം ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.