ന​ട​പ്പാ​ലം അ​ഴി​മ​തി; മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ ഹ​ർ​ജി
Saturday, October 19, 2019 12:40 PM IST
കൊ​ച്ചി: മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ആ​ലു​വ മ​ണ​പ്പു​റം ന​ട​പ്പാ​ലം നി​ർ​മാ​ണ അ​ഴി​മ​തി​യി​ൽ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പാ​ലം നി​ർ​മാ​ണ​ത്തി​ൽ 4.2 കോ​ടി രൂ​പ ഖ​ജ​നാ​വി​ന് ന​ഷ്ടം വ​രു​ത്തി​യെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ മ​ന്ത്രി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ വൈ​കി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ അ​ലം​ഭാ​വ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.