രോ​ഹി​ത്തി​ന് ഡ​ബി​ൾ, ര​ഹാ​ന​യ്ക്ക് സെ​ഞ്ചു​റി; ഇ​ന്ത്യ 497ന് ​ഡി​ക്ല​യ​ർ
Sunday, October 20, 2019 3:36 PM IST
റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​രി​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ലെ ഒ​ന്നാം ഇ​ന്നിം​ഗ് ഇ​ന്ത്യ ഡി​ക്ല​യ​ർ ചെ​യ്തു. ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 497 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്ത​ത്. രോ​ഹി​ത് ശ​ർ​മ​യു​ടെ ഡ​ബി​ൾ സെ​ഞ്ചു​റി​യും അ​ജി​ങ്ക്യ ര​ഹാ​ന​യു​ടെ സെ​ഞ്ചു​റി​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യ്ക്കു ക​രു​ത്താ​യ​ത്.

192 പ​ന്തി​ൽ 17 ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 115 റ​ണ്‍​സ് നേടിയ ര​ഹാ​ന​യു​ടെ വി​ക്കറ്റാ​ണ് ഇ​ന്ന് ഇ​ന്ത്യ​യ്ക്കു ആ​ദ്യം ന​ഷ്ട​മാ​യ​ത്. പി​ന്നാ​ലെ എ​ത്തി​യ ജ​ഡേ​ജ​യ്ക്കൊ​പ്പം ചേ​ർ​ന്ന് രോ​ഹി​ത് സ്കോ​ർ 370 വ​രെ എ​ത്തി​ച്ചു. ഇ​തി​നി​ടെ രോ​ഹി​ത് ഡ​ബി​ൾ സെ​ഞ്ചു​റി​യും കു​റി​ച്ചു. 255 പ​ന്തി​ൽ 28 ഫോ​റും ആ​റ് സി​ക്സും സ​ഹി​തം 212 റ​ണ്‍​സാ​ണ് രോ​ഹി​ത് സ്കോ​ർ ചെ​യ്ത​ത്.

ജ​ഡേ​ജ 119 പ​ന്തി​ൽ നാ​ല് ഫോ​റു​ൾ​പ്പെ​ടെ 51 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. വൃ​ദ്ധി​മാ​ൻ സാ​ഹ 24 റ​ണ്‍​സെ​ടു​ത്തു. അ​ശ്വി​ൻ 14 റ​ണ്‍​സും നേടി. പി​ന്നാ​ലെ എ​ത്തി​യ ഉ​മേ​ഷ് യാ​ദ​വി​ന്‍റെ വെ​ടി​ക്കെ​ട്ടാ​യി​രു​ന്നു പി​ന്നീ​ട്. 10 പ​ന്തി​ൽ അ​ഞ്ച് സി​ക്സ​റു​ക​ൾ അ​ട​ക്കം 31 റ​ണ്‍​സാ​ണ് ഉ​മേ​ഷ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. മു​ഹ​മ്മ​ദ് ഷ​മി 10 റ​ണ്‍​സു​മാ​യും ന​ദീം ഒ​രു റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് വേ​ണ്ടി ലി​ൻ​ഡെ നാല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. റ​ബാ​ഡ മൂന്ന് വി​ക്ക​റ്റും നോ​ർ​ജെ, പീ​ഡ്റ്റ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസ് നേടി. ഡീൻ എൽഗാർ (0), ഡി കോക്ക് (4) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനുമാണ് വിക്കറ്റ്. മോശം കാലാവസ്ഥയെ തുടർന്നു കളി നിർത്തിവച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.