താ​റു​മാ​റാ​യി ട്രെ​യി​ൻ ഗ​താ​ഗ​തം; ചൊ​വ്വാ​ഴ്ച​ത്തെ ഒ​ൻ​പ​ത് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Monday, October 21, 2019 9:02 PM IST
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ട് എ​ക്സ്പ്ര​സു​ക​ള​ട​ക്കം ഒ​ൻ​പ​ത് ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ റ​ദ്ദാ​ക്കി. ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (12677), ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് (12081 ) എ​ന്നി​വ​യാ​ണു പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​ത്.

ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ (56365), പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ (56366), ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം (56361), എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ (56379), കാ​യം​കു​ളം-​എ​റ​ണാ​കു​ളം (56380), കൊ​ല്ലം-​കോ​ട്ട​യം (56394), കോ​ട്ട​യം-​കൊ​ല്ലം പാ​സ​ഞ്ച​ർ (56393) എ​ന്നി​വ​യും റ​ദ്ദാ​ക്കി.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ വെ​ള്ളം ക​യ​റി​യ​തും സി​ഗ്ന​ൽ സം​വി​ധാ​നം നി​ല​ച്ച​തു​മാ​ണു ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​ക്സ്പ്ര​സു​ക​ള​ട​ക്കം 14 ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും 23 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദാ​ക്കി. മൂ​ന്നു ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

വെ​ള്ള​ക്കെ​ട്ടി​നു പു​റ​മേ വൈ​ക്ക​ത്തി​നും പി​റ​വ​ത്തി​നും ഇ​ട​യി​ൽ പാ​ള​ത്തി​ലേ​ക്കു മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​നും വൈ​കാ​നും കാ​ര​ണ​മാ​യി. തി​രു​വ​ന​ന്ത​പു​രം -ച​ണ്ഡി​ഗ​ഡ് സ​ന്പ​ർ​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം- ലോ​ക​മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് എ​ന്നി​വ കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.