പാക് മുൻ പ്രധാനമന്ത്രി ന​വാ​സ് ഷെ​രീ​ഫ് ആ​ശു​പ​ത്രി​യി​ൽ
Tuesday, October 22, 2019 4:33 AM IST
ലാ​ഹോ​ര്‍: ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​ത്തി​ലെ പ്ലേ​റ്റ്‌​ലെ​റ്റ് കൗ​ണ്ട് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഷെ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ര​വ​ധി ത​വ​ണ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ന​വാ​സ് ഷെ​രീ​ഫ്. ഷെ​രീ​ഫി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളും സ​ഹോ​ദ​ര​നും ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

അ​ഴി​മ​തി​ക്കേ​സി​ല്‍ ഏ​ഴ് വ​ര്‍​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഷെ​രീ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.