തെ​ലു​ങ്കാ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം: ന​വ​ജാ​ത ശി​ശു പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Tuesday, October 22, 2019 6:18 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ എ​ൽ​ബി ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ശി​ശു പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. നാ​ലു കു​ട്ടി​ക​ൾ​ക്ക് പൊ​ള്ള​ലേ​റ്റു. ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ലു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഇ​ന്‍റെ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ അ​റി​യി​പ്പ​നു​സ​രി​ച്ചു സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ച്ച​ത്. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു 48 രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു. ഇ​വ​രെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഹ​യാ​ത്ന​ഗ​ർ സ്റ്റേ​റ്റ് ഫെ​യ​ർ ഓ​ഫീ​സ​ർ ശ്രീ​ന​യ്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.