സാ​മൂ​ഹി​ക മാ​ധ്യ​മ കേ​സ്: ഹൈ​ക്കോ​ട​തി​ക​ളി​ലു​ള്ള എ​ല്ലാ കേ​സു​ക​ളും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്
Tuesday, October 22, 2019 1:23 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​ക​ളി​ലു​ള്ള എ​ല്ലാ കേ​സു​ക​ളും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്നു. കേ​സു​ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഫേ​സ്ബു​ക്കി​ന്‍റെ ഹ​ർ​ജി അം​ഗീ​ക​രി​ച്ചാ​ണ് വാ​ദം കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ കേ​സി​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കും.

പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന വി​ധം ഇ​ട​പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സ്വ​കാ​ര്യ​ത മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ക​രു​ത്. ദേ​ശ​സു​ര​ക്ഷ​യും രാ​ജ്യ​താ​ത്പ​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.