മോ​ദി വി​രു​ദ്ധ​ത​യ്ക്കു മാ​ധ്യ​മ​ക്കെ​ണി; അ​ഭി​ജി​ത്തി​നോ​ട് ത​മാ​ശ​പൊ​ട്ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Tuesday, October 22, 2019 3:29 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​തി​നാ​ൽ വി​വാ​ദ പ്ര​സ്താ​വ​ന​ക​ളൊ​ന്നും ന​ട​ത്തു​ന്നി​ല്ലെ​ന്ന് നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഹൃ​ദ്യ​വും മി​ക​ച്ച​തു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ജി​ത് ബാ​ന​ർ​ജി.

മോ​ദി വി​രു​ദ്ധ​ത സം​സാ​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ത​മാ​ശ​പൊ​ട്ടി​ച്ചാ​യി​രു​ന്നു ത​ങ്ങ​ളു​ടെ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ദ്ദേ​ഹം ടി​വി​യി​ലൂ​ടെ നി​ങ്ങ​ളെ​യെ​ല്ലാം കാ​ണു​ന്നു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​താ​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യു​ന്നു​ണ്ടെ​ന്നും അ​ഭി​ജി​ത് ബാ​ന​ർ​ജി പ​റ​ഞ്ഞു.

ബാ​ങ്കിം​ഗ് പ്ര​തി​സ​ന്ധി ഗു​രു​ത​ര​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്ന് അ​ഭി​ജി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​സ​ന്ധി ഗു​രു​ത​ര​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. ന​മു​ക്ക് ഇ​തി​നെ​ക്കു​റി​ച്ച് ആ​കു​ല​ത വേ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഗൗ​ര​വ​മു​ള്ള​തും ആ​ക്ര​മ​ണോ​ത്സു​ക​വു​മാ​യ മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടി​ക്കാ​ഴ്ച‍​യി​ൽ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ വീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി താ​നു​മാ​യി പ​ങ്കു​വ​ച്ചു. സ​വി​ശേ​ഷ​മാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു അ​വ​സ​രം ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ഭി​ജി​ത് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.