കനത്ത മഴയുണ്ടാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്
Wednesday, October 23, 2019 1:55 PM IST
തിരുവനന്തപുരം: ഇന്നും നാളെയുമായി സംസ്ഥാനത്തെ 10 ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

നേരത്തെ കഴിഞ്ഞ ദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.