സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത​മ​ന്ത്രി​യെ​യും മാ​റ്റി
Thursday, October 24, 2019 2:46 AM IST
റി​യാ​ദ്: സൗ​ദി രാ​ജാ​വ് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൾ അ​സീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത​മ​ന്ത്രി​യെ​യും മാ​റ്റി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ബ്ദു​ൾ അ​സീ​സി​നെ നീ​ക്കി ത​ൽ​സ്ഥാ​ന​ത്ത് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദി​നെ സ​ൽ​മാ​ൻ രാ​ജാ​വ് നി​യ​മി​ച്ചു.

ഗ​താ​ഗ​ത​മ​ന്ത്രി ന​ബി​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​മൂ​ദി​യെ നീ​ക്കി സാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ ജാ​സ​റി​നെ മ​ന്ത്രി​യാ​യി നി​യ​മി​ച്ചു.

പു​റ​മെ, സൗ​ദി​യി​ലെ ഡാ​റ്റ ആ​ന്‍റ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​യി അ​ബ്ദു​ള്ള ബി​ൻ ഷ​റ​ഫ് ബി​ൻ ജു​മാ​ൻ അ​ൽ ഗാം​ദി​യേ​യും നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.