മാ​വോ​യി​സ്റ്റ് പ​ദ്ധ​തി ത​ക​ർ​ത്തു; ഛത്തീ​സ്ഗ​ഡി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി
Friday, November 8, 2019 7:02 PM IST
ദ​ന്തേ​വാ​ഡ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സൈ​നി​ക​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ മാ​വോ​യി​സ്റ്റു​ക​ൾ കു​ഴി​ച്ചി​ട്ട മാ​ര​ക​പ്ര​ഹ​ര​ശേ​ഷി​യു​ള്ള ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി. ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ കൊ​ണ്ട​സ​വ​ലി മേ​ഖ​ല​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ആ​ർ​പി​എ​ഫ് 231 ബ​റ്റാ​ലി​യ​ൻ സേ​നാം​ഗ​ങ്ങ​ളാ​ണ് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്. പ​ട്രോ​ളിം​ഗ് സം​ഘം ക​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് ബോം​ബു​ക​ൾ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള ഇ​വി​ടെ നി​ന്ന് മു​മ്പും നി​ര​വ​ധി ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.