ശി​വ​സേ​ന​യെ എ​തി​ർ​ത്ത് "​കേ​ര​ള കോ​ണ്‍​ഗ്ര​സ്’; മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്ക്
Tuesday, November 12, 2019 5:45 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്കെ​ന്നു സൂ​ച​ന. ബി​ജെ​പി, ശി​വ​സേ​ന എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ എ​ൻ​സി​പി​ക്കാ​ണ് അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അം​ഗ​ബ​ലം ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് എ​ൻ​സി​പി ചൊ​വ്വാ​ഴ്ച ഗ​വ​ർ​ണ​റെ അ​റി​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ൻ​സി​പി​യും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റു​ക​യാ​ണെ​ങ്കി​ൽ നാ​ലാ​മ​ത്തെ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​നെ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ചേ​ക്കും. അ​ത​ല്ലെ​ങ്കി​ൽ എ​ൻ​സി​പി​യു​ടെ മ​റു​പ​ടി​ക്കു​ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ർ​ണ​ർ ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​ത്തി​ന് ശു​പാ​ർ​ശ ചെ​യ്യും. അ​ങ്ങ​നെ​യെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം നി​ല​വി​ൽ വ​രും.

സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നു കാ​ണി​ച്ച് ബി​ജെ​പി പി​ൻ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ശി​വ​സേ​ന​യെ ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ച​ത്. പി​ന്തു​ണ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ത്ത​താ​ണു ശി​വ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ​ത്.

ശി​വ​സേ​ന​യു​ടെ നീ​ക്ക​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള 44 എം​എ​ൽ​എ​മാ​രും ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മ്മ​ത​മ​റി​യി​ച്ചി​രു​ന്നു. എം​എ​ൽ​എ​മാ​രു​ടെ തീ​രു​മാ​നം സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കോ​ർ ഗ്രൂ​പ്പ് യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​ക്കി. പു​റ​മേ​നി​ന്നു​ള്ള പി​ന്തു​ണ ഒ​ഴി​വാ​ക്കി ശി​വ​സേ​ന-​എ​ൻ​സി​പി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രും അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ശി​വ​സേ​ന-​എ​ൻ​സി​പി സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി​യു​ടേ​യും കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ​യും എ​തി​ർ​പ്പാ​ണു ത​ട​സ​മാ​വു​ന്ന​തെ​ന്നാ​ണു സൂ​ച​ന. തീ​വ്ര നി​ല​പാ​ടു​ള്ള ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് സാ​ധ്യ​ത​ക​ളെ ത​ക​ർ​ക്കു​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ശി​വ​സേ​ന ബ​ന്ധ​ത്തി​ന് എ​തി​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.