പ​രീ​ക്ഷ എ​ഴു​താ​ൻ കൂ​ട്ടു​വ​ന്ന ബ​ന്ധു യു​വ​തി​യെ ഹോ​ട്ട​ൽ മു​റി​യി​ൽ പീ​ഡി​പ്പി​ച്ചു
Tuesday, November 12, 2019 5:57 AM IST
ഗു​രു​ഗ്രാം: പ​രീ​ക്ഷ എ​ഴു​താ​ൻ കൂ​ട്ടു​വ​ന്ന ബ​ന്ധു ഹോ​ട്ട​ൽ മു​റി​യി​ൽ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡ് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​ര​ണ്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു പ​രീ​ക്ഷ​യെ​ഴു​താ​നാ​ണ് മ​ഹേ​ന്ദ്ര​ഗ​ഡി​ൽ​നി​ന്നു യു​വ​തി ഗു​രു​ഗ്രാ​മി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​യി അ​റി​യു​ന്ന​ത്. പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി ക​ണ്ടു​മു​ട്ടി. പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തി​നാ​ൽ യു​വാ​വി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു.

രാ​ത്രി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്ത് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു പ​രീ​ക്ഷ പു​ന​ർ​നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. ഇ​ത് എ​ഴു​തി​യ​ശേ​ഷം യു​വ​തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ന​സി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വം ന​ട​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷ​മാ​ണു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.