ആ​ധാ​ർ കാ​ർ​ഡ് കി​ട്ടാ​ന്‍ വൈ​കി; ഹ​രി​ദ്വാ​ർ ഘാ​ട്ട് ത​ക​ർ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കു ഭീ​ഷ​ണി
Tuesday, November 12, 2019 6:47 AM IST
ഡെ​റാ​ഡൂ​ണ്‍: ആ​ധാ​ർ കാ​ർ​ഡ് ല​ഭി​ക്കാ​ൻ വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്തി​നു നേ​രെ​യാ​ണ് പൗ​രി സ്വ​ദേ​ശി​യാ​യ കേ​ശ​വാ​ന​ന്ദ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ഹ​രി​ദ്വാ​റി​ലെ ഹ​ർ കി ​പൗ​രി ഘാ​ട്ട് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ഈ ​മാ​സം ഒ​ന്പ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റു​ടെ ഫോ​ണി​ൽ എ​ത്തി​യ ഭീ​ഷ​ണി സ​ന്ദേ​ശം. ഇ​തു സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ശ​വാ​ന​ന്ദ് പി​ടി​യി​ലാ​യ​ത്. ഹ​രി​ദ്വാ​റി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും പ്ര​തി​യു​ടെ മാ​ന​സി​ക നി​ല​യി​ൽ സം​ശ​യ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഹ​രി​ദ്വാ​റി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് കേ​ശ​വാ​ന​ന്ദ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ത​നി​ക്ക് ആ​ധാ​ർ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നാ​ണു വി​വ​രം. മു​ന്പും ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും പി​ടി​യി​ലാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.