റ​യ​ലും ബാ​ഴ്സ​യും ഏ​ഷ്യ​യി​ൽ; സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പി​ന് വേ​ദി​യൊ​രു​ക്കി സൗ​ദി
Tuesday, November 12, 2019 10:36 AM IST
റി​യാ​ദ്: സ്പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ് സൗ​ദി​യി​ൽ ന​ട​ക്കും. വ​രു​ന്ന ജ​നു​വ​രി​യി​ലാ​ണ് നാ​ല് സൂ​പ്പ​ർ ക്ല​ബു​ക​ൾ അ​ണി​നി​ര​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ്. ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ബാ​ഴ്സ​ലോ​ണ, റ​യ​ൽ മാ​ഡ്രി​ഡ്, അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്, വ​ല​ൻ​സി​യ എ​ന്നീ വ​മ്പ​ൻ​മാ​രാ​ണ് ഏ​റ്റു​മു​ട്ട​ന്ന​ത്.

ജ​നു​വ​രി എ​ട്ടി​നും 12 നും ​ഇ​ട​യി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ബാ​ഴ്സ​ലോ​ണ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നേ​യും വ​ല​ൻ​സി​യ റ​യ​ൽ മാ​ഡ്രി​ഡി​നെ​യും നേ​രി​ടും. വി​ജ​യി​ക​ൾ ഫൈ​ന​ൽ ക​ളി​ക്കും.

2018 ഓ​ഗ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി സൂ​പ്പ​ർ ക​പ്പ് ന​ട​ന്ന​ത്. മൊ​റോ​ക്കോ​യി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ സെ​വി​യ്യ​യെ 2-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ബാ​ഴ്സ ജേ​താ​ക്ക​ളാ​യി. മു​സ്‌​ലിം രാ​ജ്യ​ത്ത് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​തി​നെ എ​തി​ർ​ത്ത് സ്പെ​യി​നി​ലെ സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.