അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ‌​ക്കൊ​ടു​വി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ രാ​ഷ്ട്ര​പ​തി ഭ​ര​ണം
Tuesday, November 12, 2019 8:13 PM IST
മും​ബൈ/​ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ക​ല​ങ്ങി മ​റി​ഞ്ഞ മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഭ​ര​ണ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഗ​വ​ർ​ണ​ർ അ​ര​വി​ന്ദ് കോ​ഷ്യാ​രി​യു​ടെ ശി​പാ​ർ​ശ​യി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 356 പ്ര​കാ​ര​മാ​ണ് രാ​ഷ്ട്ര​പ​തി​ഭ​ര​ണ​ത്തി​ന് ഗ​വ​ർ​ണ​ർ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്ന​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മ​ല്ലെ​ന്നും കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ഇ​ട​ന​ൽ​കാ​നാ​കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചി​രു​ന്നു.

ആ​റ് മാ​സ​ത്തേ​ക്കാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണം. ഇ​തി​നി​ട​യി​ല്‍ ബി​ജെ​പി, ശി​വ​സേ​ന, എ​ന്‍​സി​പി എ​ന്നി​വ​ര്‍​ക്ക് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കും. അ​ത് വ​രെ നി​യ​മ​സ​ഭ മ​ര​വി​പ്പി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന അ​ടി​യ​ന്ത​ര​മ​ന്ത്രി​സ​ഭാ യോ​ഗം മ​ഹാ​രാ​ഷ്ട്രാ വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബ്ര​സീ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു യാ​ത്ര​തി​രി​ക്കും മു​മ്പാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ർ​ന്ന​ത്. ഈ ​യോ​ഗ​ത്തി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് യോ​ഗ​ധാ​ര​ണ​യാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.