യു​എ​പി​എ കേ​സ്: താ​ഹ ഫ​സ​ലി​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു
Thursday, November 14, 2019 12:59 PM IST
കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ താ​ഹ ഫ​സ​ലി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ ഡി​യി​ല്‍​വി​ട്ടു. ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ക​സ്റ്റ​ഡി​യി​ല്‍‌​വി​ട്ട​ത്. കൂ​ട്ടു​പ്ര​തി​യാ​യ അ​ല​ൻ ഷു​ഹൈ​ബി​നെ ബു​ധ​നാ​ഴ്ച ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ താ​ഹ ഫ​സ​ലി​നെ, പ​നി​യും ഛര്‍​ദി​യും മൂ​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യ​തി​നാ​ല്‍ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്രോ​സി​ക്യൂ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ ശി​ക്കു​ക​യാ​യി​രു​ന്നു.

അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും മ​വോ​യി​സ്റ്റ് ബ​ന്ധ​ത്തെ​കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും അ​ഞ്ചു ദി​വ​സം ക​സ്റ്റി​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട​രു​തെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.