ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍: ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ, പ്ര​ണോ​യി പു​റ​ത്ത്
Thursday, November 14, 2019 3:58 PM IST
ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്ത്യ​യു​ടെ സൗ​ര​ഭ് വ​ർ​മ​യെ പ​രാ​ച​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ‌​ക്കാ​ണ് സൗ​ര​ഭി​നെ ശ്രീ​കാ​ന്ത് മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 21-11, 15-21, 21-19. ചൈ​ന​യു​ടെ ഒ​ള​മ്പി​ക് ചാ​മ്പ്യ​ൻ ചെ​ൻ ലോം​ഗ് ആ​ണ് ക്വാ​ർ​ട്ട​റി​ൽ ശ്രീ​കാ​ന്തി​ന്‍റെ എ​തി​രാ​ളി.

ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ് പ്ര​ണോ​യി​യും ര​ണ്ടാം റൗ​ണ്ടി​ൽ വീ​ണു. ഇ​ന്തോ​നേ​ഷ്യ​യു​ടെ ജൊ​നാ​ത​ൻ ക്രി​സ്റ്റി​യാ​ണ് പ്ര​ണോ​യി​യെ വീ​ഴ്ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ: 12-21 19-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.