റ​ഫാ​ൽ: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ വി​യോ​ജ​ന വി​ധി​യി​ൽ അ​ന്വേ​ഷ​ണ സാ​ധ്യ​ത​യെ​ന്ന് രാ​ഹു​ൽ
Thursday, November 14, 2019 6:32 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ മോ​ദി സ​ർ​ക്കാ​രി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ധി​ക്കെ​തി​രേ സ​മ​ർ​പ്പി​ച്ച പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളും ത​ള്ളി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് വി​യോ​ജി​ച്ച് വി​ധി​യെ​ഴു​തി​യ​ത് വ​ലി​യ അ​ന്വേ​ഷ​ണ സാ​ധ്യ​ത​യി​ലേ​ക്ക് വ​ഴി തു​റ​ക്കു​ന്ന​താ​യും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ വി​ശ​ദാം​ശം എ​ന്താ​ണെ​ന്ന് പോ​ലും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ബി​ജെ​പി​യു​ടെ ആ​ഘോ​ഷ​മെ​ന്നും ഇ​ത് അ​വ​രു​ടെ ശീ​ല​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ര്‍​ജേ​വാ​ല​യും പ്ര​തി​ക​രി​ച്ചു.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, കെ.​എം.​ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.