സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി: കേ​ര​ളം പു​റ​ത്ത്
Sunday, November 17, 2019 7:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ടി-20 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം പു​റ​ത്ത്. അ​വ​സാ​ന​ക​ളി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ മ​ഴ​നി​യ​മ​പ്ര​കാ​രം ഒ​രു റ​ണ്ണി​നു തോ​ൽ​പ്പി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ടും രാ​ജ​സ്ഥാ​നും ക്വാ​ർ​ട്ട​റി​നു യോ​ഗ്യ​ത നേ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​തി​രെ ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 119 റ​ണ്‍​സി​നു പു​റ​ത്താ​യി. 28 പ​ന്തി​ൽ 38 റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു സാം​സ​ണ്‍ ആ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ. ബി ​ഗ്രൂ​പ്പി​ൽ ത​മി​ഴ്നാ​ട് 20 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി. വി​ദ​ർ​ഭ, രാ​ജ​സ്ഥാ​ൻ, കേ​ര​ളം എ​ന്നി​വ​ർ 16 പോ​യി​ന്‍റ് നേ​ടി​യെ​ങ്കി​ലും മി​ക​ച്ച റ​ണ്‍ നി​ര​ക്കു​ള്ള രാ​ജ​സ്ഥാ​ൻ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.